ഇരുചക്ര വാഹന ശ്രേണിയില്‍ ശക്തനായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. കമ്പനി നിര്‍മാണം അവസാനിപ്പിച്ച XR 1200X നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്ട്രീറ്റ് റോഡിന്റെ ഡിസൈന്‍ പാറ്റേണ്‍.
ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ ഏകദേശം 5.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ സ്ട്രീറ്റ് റോഡ് 750 ഇന്ത്യയിലേക്കെത്തുമ്പോള്‍ മോഡലില്‍ സുരക്ഷയ്ക്കായി ഡിസ്‌ക് ബ്രേക്കിനൊപ്പം ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തുമെന്നതാണ് പ്രധാന സവിശേഷത.
പുതിയ ഹെഡ് ലൈറ്റ് കൗള്‍, സ്പ്ലിറ്റ് സീറ്റ്, റിയര്‍ കൗള്‍ എന്നിവ പുതുമ നല്‍കുന്നതാണ്. ഹാന്‍ഡില്‍ ബാര്‍ എന്‍ഡിലാണ് റിയര്‍വ്യൂ മിറര്‍. 13 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഫ്യുവല്‍ ടാങ്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ മുഖമുദ്ര അതുപേലെ നിലനിര്‍ത്തി.