ഹാര്‍ലി ഡേവിഡ്‌സണ്‍ ബെനെല്ലി 302എസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.പുതിയ ബൈക്കിന് എസ്.ആർ.വി 300 എന്നാണ് പേരിട്ടിരിക്കുന്നത്.
ഹാർലിയുടെ പരമ്പരാഗത ഡിസൈനുകൾക്ക് അനുസൃതമായാണ് എസ്.ആർ.വി 300 ഉം ഒരുക്കിയിരിക്കുന്നത്. നേക്കഡ് മോട്ടോർസൈക്കിൾ പോലെ തോന്നിക്കുന്ന 338ആറിൽ നിന്ന് വ്യത്യസ്തമായി, കമ്പനിയുടെ സ്‌പോർട്‌സ്റ്റർ സ്റ്റൈലിങാണ് നൽകിയിരിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ ലക്ഷ്യമാക്കിയാണ് പുതിയ മോഡല്‍ വികസിപ്പിക്കുന്നത്. 302എസ് അടിസ്ഥാനമാക്കിയുള്ള ‘338ആര്‍ സ്ട്രീറ്റ് ട്രാക്കര്‍’ കണ്‍സെപ്റ്റ് ഹാര്‍ലി ഡേവിഡ്‌സണ്‍ അനാവരണം ചെയ്‍തു.
സാധാരണ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്റ്റൈലിംഗ് ലഭിച്ചതാണ് പുതിയ മോട്ടോര്‍സൈക്കിള്‍. ഹാര്‍ലിയുടെ പരമ്പരാഗത ഡിസൈന്‍ ഘടകങ്ങള്‍ ലഭിച്ച ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് വരുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.