ഇന്ത്യ ഉള്‍പ്പെടെയുള്ള ഏക്ഷ്യന്‍ വിപണി കൈയ്യടക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍. വിപണി കൈയ്യടക്കാനായി 250 മുതല്‍ 500 വരെ സിസി എന്‍ജിന്‍ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകള്‍ പുറത്തിറക്കാനുള്ള ആലോചനയിലാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.
ബിഎംഡബ്ല്യു-ടിവിഎസ്, ബജാജ്-കെടിഎം കൂട്ടുകെട്ടിന്റെ മാതൃകയില്‍ ഇന്ത്യയിലെ ഏതെങ്കിലും പ്രാദേശിക കമ്പനിയുമായി സഹകരിച്ച് ചെറു ബൈക്കുകളെ പുറത്തിറക്കാനാണ് ഹാര്‍ലിയുടെ നീക്കം.
ഏഷ്യന്‍ രാജ്യങ്ങളിലെ നിര്‍മാതാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നാണ് കമ്പനി പ്രഖ്യാപിച്ചു. ചെറു ബൈക്കുകള്‍ 2022 ല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.