പുത്തന്‍ സോഫ്‌ടെയില്‍ നിരയുമായി ഹാര്‍ലി-ഡേവിഡ്‌സണ്‍

ഹാര്‍ലിഡേവിഡ്‌സണ്‍ന്റെ പുത്തന്‍ സോഫ്‌ടെയില്‍ നിര പുറത്തിറങ്ങി.

11.99 ലക്ഷം രൂപയാണ് 2018 ഹാര്‍ലിഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ന്റെ എക്‌സ്‌ഷോറൂം വില.

ഫാറ്റ് ബോയ്, ഫാറ്റ് ബോബ്, സ്ട്രീറ്റ് ബോബ്, ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക് എന്നീ മോഡലുകള്‍ അടങ്ങുന്നതാണ് 2018 ഹാര്‍ലിഡേവിഡ്‌സണ്‍ സോഫ്‌ടെയില്‍ നിര.

പുതിയ മില്‍വൊക്കി എഞ്ചിനും, പുതിയ ചാസിയും ഉള്‍പ്പെടുന്നു.കൂടാതെ ഫ്രണ്ട് സസ്‌പെന്‍ഷന്‍, അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക്, ഡ്യുവല്‍ ബെന്‍ഡിംഗ് വാല്‍വ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ എന്നിവ 2018 സോഫ്‌ടെയില്‍ മോഡലിന്റെ സവിശേഷതകളാണ്.

harley01

പുതിയ മില്‍വൊക്കി എഞ്ചിനും, പുതിയ ചാസിയുമാണ് 2018 സോഫ്‌ടെയില്‍ നിരയുടെ പ്രധാന വിശേഷണങ്ങള്‍.

മില്‍വൊക്കി എയ്റ്റ് 114 എഞ്ചിനിലാണ് 2018 സോഫ്‌ടെയില്‍ എത്തുന്നത്.മികച്ച റൈഡും ഹാന്‍ഡ്‌ലിംഗും ഉറപ്പ് വരുത്തുന്നതിന് ഒപ്പം വൈബ്രേഷന്‍ തോത് കുറയ്ക്കുന്നതിനും പുതിയ ചാസി കാരണമായിട്ടുണ്ടെന്നാണ് ഹാര്‍ലിയുടെ വാദം.

ഓള്‍ബ്ലാക് തീമിനോട് നീതി പുലര്‍ത്തുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, പുത്തന്‍ എക്‌സ്‌ഹോസ്റ്റുമാണ് 2018 സ്ട്രീറ്റ് ബോബിന്റെ ഹൈലൈറ്റ്.

ടൂറര്‍ പരിവേഷത്തിലുള്ള പുതിയ ഹെറിറ്റേജ് സോഫ്‌ടെയില്‍ ക്ലാസിക്കില്‍ വാട്ടര്‍പ്രൂഫ് പാനിയറുകളും, ഡിറ്റാച്ചബിള്‍ വിന്‍ഡ്‌സ്‌ക്രീനും, ഉയര്‍ന്ന ലോഡ് റേറ്റോടെയുള്ള സസ്‌പെന്‍ഷനുമാണ് ഇടംപിടിക്കുന്നത്.

150 Nm torque ഉത്പാദിപ്പിക്കുന്ന 1750 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് 2018 സോഫ്‌ടെയില്‍ നിരയുടെ കരുത്ത്.

Top