വനിത ടി20 ലോകകപ്പില്‍ ഏകദിന നായികയും ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിത ക്രിക്കറ്ററുമായ മിതാലി രാജ് ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മത്സരത്തില്‍ നിന്ന് ഇന്ത്യ പുറത്തായിരുന്നു.
സെമിയില്‍ പരാജയപ്പെടുകയും ചെയ്തതോടെ വലിയ വിമര്‍ശനമാണ് മിതാലിയെ ഒഴിവാക്കിയതില്‍ ഇന്ത്യന്‍ ടീം കേള്‍ക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇത്തരം നീക്കങ്ങള്‍ പതിവാണെന്നാണ് ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ പറയുന്നത്.
‘ഞങ്ങളുടെ തീരുമാനമെല്ലാം ടീമിന് വേണ്ടിയാണ്. ചിലപ്പോള്‍ അത് നല്ലതുമാകാം, ചിലപ്പോള്‍ തിരിച്ചും. അതില്‍ കുറ്റബോധമില്ല. ടൂര്‍ണമെന്റിലെ പ്രകടനത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഒരു യുവനിരയായത് കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി,’ ഹര്‍മ്മന്‍പ്രീത് പറഞ്ഞു.
ഇന്ത്യയുടെ രണ്ട് വിജയങ്ങളിലും നിര്‍ണ്ണായകമായത് മിതാലി രാജിന്റെ പ്രകടനമായിരുന്നു. രണ്ട് അര്‍ദ്ധ സെഞ്ചുറികളാണ് ടൂര്‍ണമെന്റില്‍ മിതാലി സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരെയും അയര്‍ലണ്ടിനെതിരെയും ഇന്ത്യ അനായാസം വിജയിച്ചത് മിതാലിയുടെ ബാറ്റിലൂടെയായിരുന്നു.