ഹര്‍മന്‍പ്രീത് സെപ്റ്റംബറിലെ ഐസിസി വനിതാ താരം

ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ ഐസിസിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമായി  തെരഞ്ഞെടുത്തു. ഇതാദ്യമായാണ് ഇന്ത്യന്‍ വനിതാ താരം ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ഥാനയെയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയെയും മറികടന്നാണ് ഹര്‍മന്‍ സെപ്റ്റംബറിലെ മികച്ച വനിതാ താരമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടി ചരിത്ര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന്റെ ടോപ് സ്കോററായതാണ് ഹര്‍മന് നേട്ടമായത്.

1999നുശഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിതകള്‍ ഏകദിന പരമ്പര നേടുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയില്‍ 221 റണ്‍സുമായാണ് ഹര്‍മന്‍പ്രീത് ടോപ് സ്കോററായത്. പരമ്പരയില്‍ ഹര്‍മന് 103.27 എന്ന മികച്ച സ്ട്രൈക്ക് റേറ്റും നിലനിര്‍ത്താനായി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 74 റണ്‍സടിച്ച ഹര്‍മന്‍, രണ്ടാ മത്സരത്തില്‍ പുറത്താകാതെ 143 റണ്‍സടിച്ചിരുന്നു. ഏകദിനത്തില്‍ ഹര്‍മന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറുമാണിത്.

Top