കിയാ സൂപ്പര്‍ ലീഗ് ടീമില്‍ കളിക്കാന്‍ ഇന്ത്യാ വനിതാ ടീം ക്യാപ്റ്റനും

harman

ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗ് ടീമില്‍ കളിക്കാനൊരുങ്ങി ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍. ലങ്കാഷയര്‍ തണ്ടറുമായാണ് താരം കരാറില്‍ എത്തിയിരിക്കുന്നത്. ഇതോടെ കിയ സൂപ്പര്‍ ലീഗ് ടീമുമായി കരാറിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകും കൗര്‍. നേരത്തെ ഓപ്പണര്‍ സ്മൃതി മന്ദാന കിയാ സൂപ്പര്‍ ലീഗ് ടീമായ വെസ്റ്റേണ്‍ സ്റ്റോമുമായി കരാറിലെത്തിയിരുന്നു.

ഈ കഴിഞ്ഞയിടയ്ക്ക് അവസാനിച്ച ഏഷ്യാകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യയെ നയിച്ച കൗറായിരുന്നു ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഹര്‍മന്‍ പ്രീത് കൂടിയെത്തുന്നതോടെ ലങ്കാഷെയറിന്റെ ബാറ്റിംഗ് നിര ഈ വര്‍ഷം കരുത്തുറ്റതാകും. അടുത്ത മാസം 22-ാം തീയതി മുതലാണ് കിയ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്. ജൂലൈ 15നു താരം ഇംഗ്ലണ്ടിലേക്ക് യാത്രയാകും.

Top