മുംബൈ: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിനു സ്ഥാനക്കയറ്റത്തിനും വഴിയൊരുങ്ങുന്നു.
പശ്ചിമ റെയില്‍വേയുടെ മുംബൈ ഡിവിഷനില്‍ ചീഫ് ഓഫിസ് സൂപ്രണ്ടായി ജോലി ചെയ്യുന്ന ഹര്‍മന്‍പ്രീതിനു സ്ഥാനക്കയറ്റം നല്‍കാന്‍ റെയില്‍വേ ബോര്‍ഡിനോടു ശുപാര്‍ശ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹര്‍മന്‍പ്രീത് മടങ്ങിയെത്തിയാലുടന്‍ ഗംഭീര സ്വീകരണം നല്‍കുമെന്നും റെയില്‍വേ പിആര്‍ഒ രവീന്ദര്‍ ഭക്തര്‍ പറഞ്ഞു.