ദുബായ്: ഇംഗ്ലണ്ടിനെതിരായ സെമിയില്‍ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മിതാലി രാജിനെ ഒഴിവാക്കിയതിന്റെ പേരില്‍ കടുത്ത വിമര്‍ശനാണ് ഹര്‍മന്‍പ്രീത് നേരിട്ടത്. വിവാദങ്ങള്‍ക്കിടെ ഹര്‍മന്‍പ്രീതിന് അഭിമാനിക്കാന്‍ ഒരു നേട്ടം കൈവന്നിരിക്കുകയാണ്.
വനിതാ ലോക ടി20യില്‍ കളിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത ലോക ഇലവന്റെ ക്യാപ്റ്റനെന്ന നേട്ടമാണ് ഹര്‍മന്‍പ്രീതിനെ തേടിയെത്തിയത്. മിതാലിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിക്കൂട്ടിലായ ഹര്‍മന്‍പ്രീതിന് ആശ്വാസമാവും ഇത്. ഹര്‍മന്‍പ്രീതിനെ കൂടാതെ ബാറ്റിങ് സെന്‍സേഷനായ സ്മൃതി മന്ദാന, ലെഗ് സ്പിന്നര്‍ പൂനം യാദവ് എന്നിവര്‍ കൂടി ഇന്ത്യന്‍ ടീമില്‍ നിന്നും ലോക ഇലവനിലെത്തിയിട്ടുണ്ട്.
ഇലവന്‍ ടീം:
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍, ഇന്ത്യ), അലെയ്സ ഹീലി (ഓസ്ട്രേലിയ), സ്മൃതി മന്ദാന (ഇന്ത്യ), ആമി ജോണ്‍സ് (ഇംഗ്ലണ്ട്), ദിയാന്‍ഡ്ര ഡോട്ടിന്‍ (വെസ്റ്റ് ഇന്‍ഡീസ്), ജാവേരിയ ഖാന്‍ (പാകിസ്താന്‍), എലീസ് പെറി (ഓസ്ട്രലിയ), ലെയ് കാസ്പെറക്ക് (ന്യൂസിലാന്‍ഡ്), അന്യ ഷ്റബ്സോള്‍ (ഇംഗ്ലണ്ട്), കേസ്റ്റി ഗോര്‍ഡന്‍ (ഇംഗ്ലണ്ട്), പൂനം യാദവ് (ഇന്ത്യ). 12ാം താരമായി ജഹാനാറ ആലം (ബംഗ്ലാദേശ്)