ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാപ്റ്റന്‍സി ഭാവിയെ ചോദ്യം ചെയ്ത് മുന്‍താരം ശാന്ത രംഗസ്വാമി. വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ തോറ്റതിന് പിന്നാലെയാണ് രംഗസ്വാമി പ്രതികരിച്ചത്.
ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഹര്‍മന്‍പ്രീത് തന്നെ ഒരു തീരുമാനമെടുക്കേണ്ട സമയമായെന്നും ക്യാപ്റ്റന്‍ എന്നതിനേക്കാളുപരി ഹര്‍മന്‍പ്രീത് എന്ന ബാറ്ററാണ് ടീമിന് പ്രധാനപ്പെട്ടതെന്നും രംഗസ്വാമി പറഞ്ഞു.
കഴിവുള്ള താരങ്ങളായ സ്മൃതി മന്ദാന, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് തുടങ്ങിയവര്‍ തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെട്ടത് നിരാശപ്പെടുത്തിയെന്നും രംഗസ്വാമി കൂട്ടിച്ചേര്‍ത്തു.