ഇസ്രയേല്‍: വിശ്വസുന്ദരിയെന്ന കിരീടം ചൂടി ലോകത്തിന്റെ നെറുകയില്‍ ഒരിന്ത്യക്കാരി കൂടി. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് 2021ലെ വിശ്വസുന്ദരിപ്പട്ടം നേടി രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്. 2000ത്തില്‍ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.
ഫൈനലില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ!ര്‍നാസ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസ തന്റെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു. ലോകമെമ്പാടും എല്ലാവര്‍ഷവും ലക്ഷക്കണക്കിന് ആളുകള്‍ ലൈവായി കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം.
മത്സരത്തില്‍ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.