മകളെ ക്രൂര പീഡനത്തിനിരയാക്കിയ പിതാവിന് 18 വര്‍ഷം തടവ്

rape-sexual-abuse

കാനഡ: സ്വന്തം പിതാവ് നടത്തിയ ക്രൂരതകളെക്കുറിച്ച് ലോകത്തോട് വിളിച്ച് പറഞ്ഞ സോഫി മര്‍ഫി തന്റെ 33 -ാം വയസ്സില്‍ നീതി സ്വന്തമാക്കി. തന്നെ കുട്ടിക്കാലം കവര്‍ന്നെടുത്ത പിതാവിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ 61 -ാം വയസ്സില്‍ മുന്‍ ഡിഫന്‍സ് ഫോഴ്‌സ് അംഗമായ ജോണ്‍ മര്‍ഫിയെ ജയിലിലേക്കും എത്തിച്ചു.

മൂന്നാം വയസ് മുതല്‍ 15 -ാം വയസ് വരെയാണ് സോഫിയ സ്വന്തം പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. കോ ഗാല്‍വേ & കോ മയോയിലെ വിവിധ ഇടങ്ങളിലാണ് 1988 മുതല്‍ 2001 വരെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. 2010ല്‍ ലൈംഗികമായ രീതിയില്‍ മോശമായി പെരുമാറിയെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. മൂത്ത മകള്‍ക്ക് നേരെ ലൈംഗിക പീഡനം, മോശമായ പെരുമാറ്റം, ലൈംഗിക ചൂഷണം എന്നിവ നടത്തിയ സംഭവത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തന്റെ തുറന്നുപറച്ചില്‍ ഇത്തരം അനുഭവങ്ങളുമായി ഇരുട്ടില്‍ ഒതുങ്ങിയിരിക്കുന്ന നിരവധി പേര്‍ക്ക് പ്രചോദനമാകുമെന്നാണ് സോഫി പറഞ്ഞത്.

JOHN-MARPHI-AND-SOPHIYA

‘നിശബ്ദത ചൂഷകരെ രക്ഷിക്കും, ഇരയെ തടവിലാക്കുകയും ചെയ്യും. നിങ്ങളുടെ ജീവിതം തിരിച്ചെടുക്കൂ, നിശബ്ദത തകര്‍ത്തെറിയൂ. നിങ്ങള്‍ ഇരയല്ല, രക്ഷപ്പെട്ട വ്യക്തിയാണ്’- സോഫിയ വ്യക്തമാക്കി. പിതാവ് തന്റെ ആത്മവിശ്വാസവും, കൗമാരവും, സാധാരണ ജീവിതവുമാണ് ഇല്ലാതാക്കിയത്. ജീവിതത്തില്‍ ഒരു ദിവസം പോലും ആ പീഡനങ്ങളെക്കുറിച്ച് ഓര്‍ക്കാതെ കടന്നുപോകുന്നില്ലെന്ന് സോഫി പിതാവിനുള്ള കുറിപ്പില്‍ പറഞ്ഞു. ഇവരുടെ ഇളയ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ഡബ്ലിന്‍ ആര്‍ബര്‍ ഹില്‍ ജയിലില്‍ എട്ട് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് വരികയാണ് ജോണ്‍.

പിതാവിന്റെ പേര് പുറത്ത് വരാന്‍ വേണ്ടിയാണ് തന്റെ അജ്ഞാതവാസം ഉപേക്ഷിച്ച് സോഫി രംഗത്ത് വന്നത്. മകളോട് ചെയ്ത ക്രൂരതകളില്‍ ജോണ്‍ കുറ്റബോധം രേഖപ്പെടുത്തിയതോടെയാണ് കോടതി ശിക്ഷ 18 വര്‍ഷമായി കുറച്ചത്. കൂടാതെ ഇയാളുടെ ആരോഗ്യസ്ഥിതിയും മോശമാണ്, ഒപ്പം മാനസിക ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Top