ഹാരിസിന്റെ മരണം: പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ കുടുംബാഗങ്ങളില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ കോളേജിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കളശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേസമയം സര്‍ക്കാര്‍ തലത്തില്‍ നടക്കേണ്ട അന്വേഷണം സംബന്ധിച്ച് ഇന്ന് കൂടുതല്‍ വ്യക്തത വരും. ജൂനിയര്‍ ഡോക്ടര്‍ നജ്മയുടെ ആരോപണം കൂടി കണക്കിലെടുത്ത് മെഡിക്കല്‍ കോളേജിന് പുറത്ത് നിന്നുള്ളവര്‍ അന്വേഷണം നടത്തണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ.

ഇതിനിടെ കളമശേരി മെഡിക്കല്‍ മോളേജിലെ അനാസ്ഥയില്‍ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു കുടുംബം കൂടെ പൊലീസില്‍ പരാതി നല്‍കി.
നേരത്തെ മരിച്ച ആലുവ സ്വദേശി ബൈഹക്കിയുടെ ബന്ധുക്കള്‍ ആണ് പരാതി നല്‍കിയത്. വെന്റിലേറ്ററിലേക്ക് മാറ്റാന്‍ മണിക്കൂറുകള്‍ വൈകി എന്നും ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും പരാതിയില്‍ പറയുന്നു.

Top