മലപ്പുറം: കോണ്‍ഗ്രസ് സമരാഗ്നി വേദിയിലെ ദേശീയ ഗാന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് മലപ്പുറം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍. സമൂഹ മാധ്യമങ്ങള്‍ അരങ്ങ് വാഴുന്ന പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജാഗ്രതകുറവിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ഹാരിസ് മുദൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവി ദേശീയ ഗാനം തെറ്റിച്ച് പാടിയത് വിവാദമായിരുന്നു.
പാലോട് രവി ദേശീയഗാനം തെറ്റിച്ചുപാടുകയായിരുന്നു. പിന്നാലെ പാടല്ലേ, സി ഡി ഇടാമെന്ന് ടി സിദ്ധിഖ് എംഎല്‍എയും പറഞ്ഞു. ഒടുവില്‍ വനിതാ നേതാവ് ആലിപ്പറ്റ ജമീലയാണ് ദേശീയഗാനം ആലപിച്ചത്.വ്യാഴാഴ്ച്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച സമാപനചടങ്ങിലായിരുന്നു വിവാദമായ സംഭവം.