പത്തനംതിട്ട: ഹാരിസണ്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സര്‍ക്കാര്‍ പാട്ടഭൂമി മറിച്ചുവിറ്റ സംഭവത്തില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേയാണ് വിജിലന്‍സ് അന്വേഷണം നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.