കാര്‍ഷിക ബില്ലില്‍ പ്രതിഷേധം; രാജിവെച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിരാജിവെച്ചു.
. അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദലാണ് മന്ത്രി രാജിവെക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയാണ് പാര്‍ലിമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. ഇതിനെതിരെ വോട്ടു ചെയ്യാന്‍ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.

കര്‍ഷകവിരുദ്ധ ബില്ലുകളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ എന്‍.ഡി.എയുമായുള്ള സഖ്യമുപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദലിനോടും സുഖ്ബീര്‍ സിങ് ബാദലിനോടും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു.

Top