ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങള്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2182 കേസുകള്‍

SABARIMALA

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ 2182 കേസുകൾ രജിസ്റ്റർ ചെയ്തു.

ഹർത്താലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് 6711 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 894 പേർ റിമാന്റിലാണ്. 5817 പേർക്ക് ജാമ്യം ലഭിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വർഗീയതയും പരത്തുന്ന പോസ്റ്റുകൾ ഇടുകയും പചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. സമൂഹത്തിൽ മതസ്പർധ വളർത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top