ഇടുക്കി: ദേശീയോദ്യാനങ്ങൾക്ക് ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കിയിൽ ഹർത്താൽ. മറ്റന്നാൾ എൽഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തു.
സുപ്രീം കോടതി ഉത്തരവ് മറികടക്കുന്നതിനായി അടിയന്തര നടപടി വേണമെന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും മുന്നണികൾ ആവശ്യപ്പെട്ടു.
മറ്റന്നാൾ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.