അമ്പൂരി പഞ്ചായത്തിൽ ഇന്ന്‌ ഹർത്താൽ

hartal

തിരുവനന്തപുരം : നെയ്യാര്‍,പേപ്പാറ വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കുന്നതിനെതിരെ അമ്പൂരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാറശ്ശാല എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ രക്ഷാധികാരിയായ അന്പൂരി ആകഷന്‍ കൗണ്‍സിലാണ് ഹര്‍ത്താല്‍ നടത്തുന്നത്. കോണ്‍ഗ്രസും പിന്തുണ നല്‍കുന്നുണ്ട്. ജനവാസപ്രദേശങ്ങള്‍ സംരക്ഷിതമേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം.

അമ്പൂരി പഞ്ചായത്തിന്റെ ഒന്‍പത് വാര്‍ഡുകളാണ് നിര്‍ദിഷ്ട സംരക്ഷിതമേഖലയിലുള്ളത്. പഞ്ചായത്തിന്റെ ഭൂരിഭാഗം ജനവാസമേഖലയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരാതി. കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാര്‍ സങ്കേതങ്ങളുടെ ചുറ്റളവില്‍ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ പരാതി ചര്‍ച്ച ചെയ്യാനായി അടുത്ത വെള്ളിയാഴ്ച വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട്

 

Top