പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍

high-court

കൊച്ചി: നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്നും സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താലിനെതിരെ എന്ത് നടപടിയെടുത്തു എന്നും കോടതി ചോദിച്ചിരുന്നു. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ എന്നും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.

റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

Top