മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍.
മൂന്നാറില്‍ റവന്യൂവനം വകുപ്പുകള്‍ തുടരുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.
മൂന്നാര്‍ സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സിപിഐയെ ഒഴിവാക്കിയാണ് മൂന്നാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയത്.
സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണ് സമിതിയുടെ പ്രക്ഷോഭം.
പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്‌സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് പ്രതിഷേധത്തിന് ആധാരം.
നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.