കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെതിരെ നടപടി ഉണ്ടായേക്കും. കമ്മീഷണര്‍ക്കെതിരെ പോസ്റ്റിട്ട പൊലീസുകാരന്‍ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ ഉമേഷിന്റെ മൊഴി എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പിക്ക് ഡിവൈഎസ്പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് എന്ന ഉദ്യോഗസ്ഥനാണ് മേലുദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നത്. എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു കമ്മീഷ്ണര്‍ ഒരുക്കിയ ബന്തവസ്സെന്നാണ് ഉമേഷിന്റെ ആരോപണം.