കായംകുളം: കായംകുളത്ത് വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു. സെന്‍ട്രല്‍ പ്രൈവറ്റ് സ്റ്റാന്‍ഡ് നിര്‍മാണ പദ്ധതി എല്‍ഡിഎഫ് ഭരണ നേതൃത്വം അട്ടിമറിച്ചതിലും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരെ മര്‍ദിച്ചതിലും പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ നടത്തുക എന്ന് യുഡിഎഫ് പ്രാദേശിക നേതൃത്വം അറിയിച്ചു.
പ്രതിഷേധത്തിനിടെ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്.