കോഴിക്കോട് വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു

harthal

കോഴിക്കോട്: കലോത്സവം ആരംഭിച്ച് രണ്ടാമത്തെ ദിവസമായ ഇന്നും കോഴിക്കോട് വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന വടകരയില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഏറെ ബാധിച്ചിരിക്കുകയാണ്.

റവന്യൂ ജില്ലാ കലോത്സവം ആരംഭിച്ച ബുധനാഴ്ച മുതല്‍ നഗരസഭാ ഭക്ഷ്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വടകരയില്‍ ഹോട്ടലുകളും കൂള്‍ബാറുകളും തുറന്നിരുന്നില്ല. എന്നാല്‍ രണ്ടാം ദിവസമായ ഇന്നും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചാണ് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

മലിനജലം തോട്ടിലേക്ക് ഒഴുക്കിയതിന്റെ പേരില്‍ അഞ്ചു ഹോട്ടലുകള്‍ക്കും ഒരു ലോഡ്ജിനുമെതിരെ നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ ഇത്തരത്തിലൊരു നടപടിയിലേയ്ക്ക് കടന്നത്.

Top