സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍.
ബത്തേരിയില്‍ ആദിവാസി ബാലനെ കാട്ടാന കുത്തിക്കൊന്ന സംഭവം ഇന്ന് സംഭവിച്ചിരുന്നു. മേഖലയിലെ അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.