തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനുമുള്ള നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവെല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസും, ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അറിയിച്ചു.