മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താലിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. മാതൃഭൂമി ന്യൂസ് ചാനല്‍ സംഘത്തിനു നേരെയാണ് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. പെരിന്തല്‍മണ്ണയില്‍ വെച്ചാണ് സംഘം സഞ്ചരിച്ച കാര്‍ തടഞ്ഞ് ഒരു കൂട്ടം ആളുകള്‍ ആക്രമണം അഴിച്ചു വിട്ടത്.
റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫലിനും ക്യാമറാമാന് സന്ദീപിനും നേരെയായിരുന്നു ആക്രമണം. ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നു പറഞ്ഞിട്ടും കൈയേറ്റം ചെയ്യുകയായിരുന്നു.
ലീഗ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പോലീസ്കേസെടുത്തു.