തിരുവനന്തപുരം: പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച കേസില്‍ എന്‍ജിഒ യൂണിയന്റെ രണ്ട് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇനിയും 13 പേര്‍ കൂടി പിടിയിലാകാനുണ്ട്.
എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.