തൃശൂര്‍: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് പഴയന്നൂരില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകന്റെ കാലിലൂടെ അശ്രദ്ധമായി ഓടിച്ച പൊലീസ് ജീപ്പ് കയറി. പഴയന്നൂര്‍ വെള്ളപ്പാറ പുതുശ്ശേരി രാധാകൃഷ്ണന്റെ മകന്‍ റിനേഷിന്റെ (32) കാലിലൂടെയാണ് പൊലീസ് ജീപ്പ് കയറിയത്.
പൊലീസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞിട്ടു. സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകനെ പൊലീസ് പഴയന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.