ഐഒസി പ്ലാന്റിനെതിരേ സമരം ചെയ്തവര്‍ക്കെതിരെ പോലീസ് മര്‍ദ്ദനം, എറണാകുളത്ത് ഇന്ന് ഹര്‍ത്താല്‍

harthal

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തുന്ന ജനങ്ങളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ ഹര്‍ത്താലിനു സമര സഹായ സമിതിയുടെ ഹര്‍ത്താല്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലതിരിഞ്ഞ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താലെന്ന് സമരസഹായ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

പെരിയാര്‍ മലിനീകരണ വിരുദ്ധ സമിതി, ആംആദ്മി പാര്‍ട്ടി, സോളിഡാരിറ്റി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, എന്‍എപിഎം, തരംഗ സാംസ്‌കാരിക വേദി, വെല്‍ഫെയര്‍ പാര്‍ട്ടി, നാഷനല്‍ സെക്കുലര്‍ കോണ്‍ഗ്രസ്, കോറല്‍, പ്ലാച്ചിമട ഐക്യദാര്‍ഡ്യ സമിതി എന്നീ സംഘടനകളാണ് സമരസഹായ സമിതിയിലുള്ളത്.

സിപിഐഎംഎല്‍ റെഡ്സ്റ്റാര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ എന്നിവര്‍ ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു. ഇതിനു പുറമേ ജില്ലയില്‍ ഫിഷറീസ് കോഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച തീരദേശ ഹര്‍ത്താല്‍ നടത്താനും തീരുമാനം.

Top