മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കത്തുവ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു സോഷ്യല്‍മീഡിയ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതേ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ നടന്നു. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.