തിരുവനന്തപുരം: കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സ്‌കൂള്‍ കലോല്‍സവത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.
ഗതാഗത കമ്മിറ്റി പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. മല്‍സരാര്‍ത്ഥികള്‍ക്കൊപ്പമുള്ളവര്‍ക്കും ഭക്ഷണം നല്‍കും. മല്‍സരങ്ങള്‍ കൃത്യസമയത്ത് തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
ധര്‍മടത്തിന് സമീപം അണ്ടല്ലൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. കടകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും സര്‍വീസ് നടത്തുന്നുണ്ട്.
മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) ഇന്നലെ രാത്രി പതിനൊന്നരയോടെ വെട്ടേറ്റ് മരിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സന്തോഷിന്റെ പോസ്റ്റുമോര്‍ട്ടം തലശേരി ജനറല്‍ ആശുപത്രിയില്‍ നടക്കും. കൊലയ്ക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.