മീടുവില്‍ കുടുങ്ങി ഹാര്‍വി വെയ്ന്‍സ്റ്റെന്‍; 23 വര്‍ഷം തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ കേസില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് 67കാരനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ കുറ്റക്കാരനെന്നു കോടതി. കേസില്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്‍ 23 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണു ജഡ്ജി ജെയിംസ് ബുര്‍ക്കെ ശിക്ഷ വിധിച്ചത്.

എന്നാല്‍ അതിക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന കുറ്റം കോടതി തള്ളി. ആജീവനാന്ത തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. വെയ്ന്‍സ്‌റ്റൈനെതിരെ ഉയര്‍ന്ന പരാതികളിലൂടെയാണു ലോകത്തു ‘മീ ടൂ’ പ്രസ്ഥാനം കത്തിപ്പടര്‍ന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതിലേറെ വനിതകള്‍ വെയ്ന്‍സ്‌റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.

Top