ഫരീദാബാദ്: ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ഹരിയാന കോണ്‍ഗ്രസ് വക്താവ് വികാസ് ചൗധരിയാണ് കൊല്ലപ്പെട്ടത്. ആരാണ് വെടിവെച്ചതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പത്തോളം തവണയാണ് വികാസിന് വെടിയേറ്റത്.
വ്യാഴാഴ്ച രാവിലെ ജിമ്മില്‍ പോകാന്‍ കാറില്‍ സഞ്ചരിക്കവെ ചൗധരിക്കുനേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് വികാസിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. അക്രമിക്കായി പൊലീസ് അന്വേഷണം തുടങ്ങി.