പെണ്‍ഭ്രൂണഹത്യ കുറയുന്നു ; മോദിയുടെ ‘ബേട്ടി ബച്ചാവോ,ബേട്ടി പഠാവോ’ പൂര്‍ണ വിജയം

Narendra Modi

പാനിപ്പത്ത് : ഹരിയാനയിലെ പാനിപ്പത്തിനെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിക്കായി അന്ന് മോദി തിരഞ്ഞെടുത്തത് എന്തുകൊണ്ടും ഉചിതമാണെന്ന് തെളിയുകയാണ് രണ്ടു വര്‍ഷത്തിനിപ്പുറവും. പെണ്‍ ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍ നിന്ന ജില്ലയായിരുന്നു ഹരിയാനയിലെ പാനിപ്പത്ത്. 2015 വരെ അവിടെ ഒരു പെണ്‍കുട്ടി പോലും ജനിക്കില്ലായിരുന്നു.

എന്നാല്‍, 2015-ല്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഹരിയാനയിലെ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2017 ആകുമ്പോഴേക്കും ആണ്‍-പെണ്‍ ശതമാനത്തിന്റെ നിരക്ക് 1000 ആണ്‍കുട്ടികള്‍ക്ക് 914എന്ന നിലയിലെത്തി നില്‍ക്കുകയാണ്.

സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും പെണ്‍ഭ്രൂണഹത്യ ഉന്‍മൂലനം ചെയ്യാന്‍ സാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പതിനാറു വര്‍ഷത്തെ മികച്ച നിലവാരമാണ് പെണ്‍കുട്ടികളുടെ വംശ വര്‍ധനവില്‍ കാണുന്നത്.

സംസ്ഥാനത്ത് ജനിക്കുന്ന 5,09,290 കുട്ടികളില്‍ 2,66,064 ആണ്‍കുട്ടികളും, 2,43,226 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 2017 -ലെ കണക്കുകള്‍ പ്രകാരമാണിത്. സംസ്ഥാനത്തെ ഇപ്പോഴത്തെ ആണ്‍-പെണ്‍ അനുപാതം ഇപ്പോള്‍ 1000 ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ എന്ന നിരക്കിലാണ്. ഈ പദ്ധതി ഹരിയാനയില്‍ നല്ല മാറ്റമാണ് ഉണ്ടാക്കിയത്. 2015-ല്‍ 876, പെണ്‍കുട്ടികള്‍ മാത്രമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 2016-ല്‍ 900-ത്തിലേക്ക് കടന്നു. തുടര്‍ന്ന് 2017 ഡിസംബര്‍ ആയപ്പോഴേക്ക് ഇത് 914-ല്‍ എത്തി നില്‍ക്കുകയാണ്.

അതേസമയം ഹരിയാനയിലെ മറ്റ് പ്രദേശങ്ങളായ മഹേന്ദ്രഗാര്‍ഹ്, റോവാരി, സോനിപത്ത്, ജജ്ജാര്‍ തുടങ്ങിയ ഇടങ്ങളില്‍ ആണ്‍-പെണ്‍ അനുപാതം വളരെ വ്യത്യാസമായി തന്നെ തുടരുന്നു. ചെറിയ തരത്തിലുള്ള മാറ്റങ്ങള്‍ ഇവിടെ അനുഭവപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പെട്ടന്ന് ഇത്രയും മാറ്റങ്ങള്‍ ഇവിടെ നടപ്പായത് ശക്തമായ ഇടപ്പെടലുകള്‍ നടന്നത് കൊണ്ടുമാത്രമാണ്. പെണ്‍കുട്ടി ജനിക്കേണ്ടതും, അവള്‍ സമൂഹത്തില്‍ വളരേണ്ടതിന്റേയും ആവശ്യകതയെ കുറിച്ച് വ്യക്തമായ ബോധവത്ക്കരണം പദ്ധതി നടപ്പാക്കിയിരുന്നു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ കണ്ടെത്തുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. 2015-ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഗ്നന്‍സി നിര്‍ണയം നടത്തുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണം നടത്തിയതോടെ ജനങ്ങള്‍ പെണ്‍കുട്ടിയുടെ മഹത്വത്തെ കുറിച്ചും മനസിലാക്കി തുടങ്ങി.

അതൊടൊപ്പം തന്നെ അനധികൃതക്ലിനിക്കുകളെ കുറിച്ച് പരാതി നല്‍കാനുള്ള വെബ്‌സൈറ്റും രൂപീകരിച്ചു. ഇത് വളരെയധികം പ്രയോജനപ്രദമാവുകയും ചെയ്തിരുന്നു. ഹരിയാനയെ മാതൃകയാക്കി തമിഴ്‌നാട്ടിലും, മഹാരാഷ്ട്രയിലും പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അതേപൊലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചിച്ചു വരുന്ന പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കതിരെ പോരാടാനും സംസ്ഥാനം തയാറെടുക്കുകയാണ്.

Top