രാജ്യത്ത് ഏറ്റവും കൂടുതൽ കൂട്ടബലാത്സംഗം നടക്കുന്നത് ഹരിയാനയിൽ ; റിപ്പോർട്ട്

rape

റോഹ്താക് : ഇന്ത്യയിൽ അനുദിനം വർധിച്ചു വരുന്ന കേസുകളിൽ ഒന്നാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ.

ഭാരതത്തിലെ ഓരോ സംസ്ഥാനത്തും സ്ത്രീകളും , പെൺകുട്ടികളും ദിനം പ്രതി പീഡനത്തിനിരയാകുന്നുണ്ട്. ഇത്തരത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൂട്ടബലാത്സംഗം നടക്കുന്നത് ഹരിയാനയിൽ ആണെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.

നാഷണൽ ക്രൈം റക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തിറക്കിയ 2016ലെ റിപ്പോർട്ടാണ് ഹരിയാനയിലെ ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഒരു ലക്ഷത്തിലധികം സ്ത്രീ ജനസംഖ്യയുള്ള ഹരിയാനയിൽ 2016ൽ നടന്ന കൂട്ടബലാത്സംഗങ്ങൾ 1.5 ആണ്.

2016 ൽ 191 കൂട്ടബലാത്സംഗ കേസുകൾ ഹരിയാനയിൽ രജിസ്റ്റർ ചെയ്തു. ഇത്‌ 2015ലെ കണക്കിനേക്കാൾ കുറവാണ്. 204 കേസുകളാണ് 2015 രജിസ്റ്റർ ചെയ്തത്.

ഡൽഹി, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കേസുകൾ കണക്കാക്കുന്നത് ഒരു ലക്ഷം ജനസംഖ്യ എന്ന അടിസ്ഥാനത്തിലാണ്.

2014, 2015 വർഷങ്ങളിൽ യഥാക്രമം 1.9, 1.6 എന്നിങ്ങനെ കൂട്ടമാനഭംഗത്തിനിരയായ കേസുകൾ ഹരിയാനയിൽ ഉണ്ടായിട്ടുണ്ട്.

സംസ്ഥാന ഗവൺമെൻറ് നിരവധി നടപടികൾ സ്വീകരിച്ചെങ്കിലും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരികയാണ്.

2016 ൽ സംസ്ഥാനത്ത് 1,187 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻ വർഷത്തേ 1,070 എന്ന കണക്കിനെ അപേക്ഷിച്ച് 11% അധികമാണ്.

ഹരിയാനയിലെ സ്ത്രീകൾക്കെതിരെയുള്ള മൊത്തം കുറ്റകൃത്യങ്ങൾ 2015 ൽ 9,511 ആയിരുന്നത് 2016 ൽ 9,839 ആയി വർധിച്ചു.

സ്ത്രീധന പീഡന കേസുകളിൽ 7% വർധനവും,തട്ടിക്കൊണ്ടുപോകൽ കേസുകളിൽ 15 ശതമാനം വർധനവും ഉണ്ടായി.

Top