ഓണ്‍ലൈന്‍ തട്ടിപ്പ്: അമളി പറ്റിയത് ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലിന്; നഷ്ടമായത് 50,000 രൂപ

ഹരിയാന: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ എടിഎമ്മില്‍ നിന്ന് 50,000 രൂപ നഷ്ടമായതായി പരാതി.

ഹരിയാന ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ജാബിര്‍ ദോല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

ബാങ്ക് അധികൃതര്‍ എന്ന വ്യാജേനെ അങ്കിത് വര്‍മ്മ എന്ന ഒരാളായിരുന്നു ദോലിനെ കഴിഞ്ഞ ദിവസം ഫോണിലൂടെ സമീപിച്ചത്.

എടിഎം കാര്‍ഡ് കാലാവധി കഴിഞ്ഞെന്നും അത് പുതുക്കി നല്‍കുന്നതിനായി കാര്‍ഡിനു പിന്നിലുള്ള 16 അക്ക നമ്പറും, ഒറ്റത്തവണ നല്‍കുന്ന മൂന്നക്ക പിന്‍ നമ്പറും നല്‍കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന് രഹസ്യ നമ്പറായ ആറക്ക പാസ് വേഡും നല്‍കാന്‍ ആവശ്യപ്പെട്ടു.

കുറച്ച് കഴിഞ്ഞപ്പോള്‍ അമ്പതിനായിരം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതിന്റെ സന്ദേശമായിരുന്നു ദോലിന് ലഭിച്ചത്. അപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതാണെന്ന് ദോലിന് മനസിലായത്.

അപകടം മനസിലായ ദോല്‍ പെട്ടന്നു തന്നെ ബാങ്ക് അധികൃതരെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു തുടര്‍ന്നാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

Top