Haryana Minister Anil Vij: Those supporting Gurmehar Kaur are pro-Pakistan, should be thrown out of country

ചണ്ഡിഗഢ്: ഡല്‍ഹി രാംജാസ് കോളേജ് ആക്രമണവുമായി ബന്ധപ്പെട്ട് എ.ബി.വി.പിക്കെതിരെ ഓണ്‍ലൈന്‍ ക്യാംപയ്ന്‍ നടത്തിയ ഗുര്‍മെഹര്‍ കൗറിനെ വിമര്‍ശിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്.

കാര്‍ഗിലില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്റെ മകള്‍ എന്ന ബ്രാന്‍ഡില്‍ വിദ്യാര്‍ഥിനി പാക് അനുകൂല പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്.

ക്യാംപസിലെ പ്രശ്‌നത്തിന്റെ പേരില്‍ ഗുര്‍മെഹനെ പിന്തുണക്കുന്നവര്‍ പാകിസ്താന്‍ അനുകൂലികളാണെന്നും ഇത്തരക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നും വിജ് പറഞ്ഞു.

ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Top