യമുനാനഗര്‍: ഹരിയാനയിലെ യമുനാനഗറില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് ദാരുണാന്ത്യം. റിത ചന്പ്രയാണ് വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. യമുനാനഗറിലെ താപെര്‍ കോളനിയിലുള്ള സ്വാമി വിവേകാനന്ദ സ്‌കൂളിലായിരുന്നു സംഭവം.
തുടര്‍ച്ചയായി സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയിരുന്നു. ഇന്ന് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയും മുറിയില്‍ കയറിയുടന്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.
അതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പിടിച്ച് പൊലീസിനു കൈമാറുകയായിരുന്നു. വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തതായും, കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ലെന്നും എസ്പി രാജേഷ് കാലിയ പറഞ്ഞു.