പ്രായ തട്ടിപ്പ് നടത്തി ബിസിസഐയെ പറ്റിച്ചു; ക്രിക്കറ്റ് താരം ഷമിക്കെതിരെ ഭാര്യ ഹസിന്‍

Hasin Jahan

കൊല്‍ക്കത്ത: കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ബിസിസിഐക്ക് നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റാണെന്ന ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്ത്. അണ്ടര്‍ 22 ടീമില്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ് ഷമി പ്രായ തട്ടിപ്പ് നടത്തിയതെന്നും ഹസിന്‍ പറഞ്ഞു. ഷമിയുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഹസിന്‍ ഈ ആരോപണം ഉന്നയിച്ചത്.

തെറ്റായി കാണിച്ച സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ഷമിയുടെ പ്രായം 28 മാത്രമാണ്. പ്രായത്തില്‍ എട്ട് വയസ് വ്യത്യാസം വരുത്തി ഷമി ഇത്രയും നാള്‍ ബിസിസിഐ യേയും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനേയും കബളിപ്പിക്കുകയായിരുന്നെന്ന് ഹസിന്‍ പറഞ്ഞു. ലൈസന്‍സിലുള്ളതു പ്രകാരം 1982ലാണ് ഷമി ജനിച്ചതെന്നും ഹസിന്‍ പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങളോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shami

അതേസമയം, ഷമിയുടെ ഐ.പി.എല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് സംഭവത്തില്‍ പ്രതികരിച്ചു. ഇടക്കിടെ വരുന്ന കുടുംബ പ്രശ്നങ്ങള്‍ കാരണം ഷമിക്ക് കളിയില്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് ബോളിംഗ് പരിശീലകന്‍ ജെയിംസ് ഹോപ്സ് പറഞ്ഞിരുന്നു.

Top