ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഡല്‍ഹിയില്‍ എത്തി. ഡല്‍ഹിയില്‍ എത്തിയ റൂഹാനി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഹൈദരാബാദ് സന്ദര്‍ശിച്ചതിനുശേഷമാണ് റൂഹാനി ഡല്‍ഹിയില്‍ എത്തിയത്.
റൂഹാനി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ പ്രദേശിക-ആഗോള വിഷയങ്ങളും സുരക്ഷ സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റൂഹാനിയുടെ സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളും ചര്‍ച്ചയാകും.
ഹൈദരാബാദില്‍ എത്തിയ റൂഹാനി ജുമഅ നമസ്കാരശേഷം പ്രസിദ്ധമായ മക്ക മസ്ജിദില്‍ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യക്കാര്‍ക്കുവേണ്ടി വീസനിയമങ്ങള്‍ ലളിതമാക്കുമെന്ന് റൂഹാനി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് റൂഹാനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2016 മേയില്‍ മോദി ഇറാന് സന്ദര്‍ശിച്ചിരുന്നു. ഇറാനില്‍നിന്നു ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.