വിദ്വേഷ പ്രസംഗം; ബിജെപി എംഎല്‍എയെ വിലക്കി ഫേസ്ബുക്ക്

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച ബിജെപി എംഎല്‍എ രാജ സിംഗിനെ ഫേസ്ബുക്ക് വിലക്കി. വിദ്വേഷവും അക്രമവും പ്രോത്സഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിനാണു വിലക്കെന്നു ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പരിശോധന സമഗ്രമായി നടക്കുകയാണെന്നും അതാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ കാരണമെന്നും കമ്പനി അറിയിച്ചു.

ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ് ഫോമുകളില്‍ നിന്നും അദ്ദേഹത്തെ വിലക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ കമ്പനിയുടെ നടത്തിപ്പുകാര്‍ തീരുമാനം നടപ്പിലാക്കിയില്ലെന്ന ആക്ഷേപം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

ഫേസ്ബുക്കിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി ബുധനാഴ്ച ഇന്ത്യയുടെ ഫേസ്ബുക്ക് തലവന്‍ അജിത് മോഹനെ വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാജ സിംഗിനു വിലക്കേര്‍പ്പെടുത്തിയത്.

Top