വിദ്വേഷ പ്രസംഗങ്ങള്‍ തടയണം; മാധ്യമ പ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ളയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: ഹരിയാനയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും നടത്തിയ പ്രതിഷേധ റാലിയിലെ മുദ്രാവാക്യം. ഇതിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ള സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.

Top