ഹത്‌റാസ് കേസ്: മേല്‍നോട്ടം വഹിക്കേണ്ടത് അലഹബാദ് കോടതി

ന്യൂഡല്‍ഹി: ഹത്റാസ് കേസില്‍ അലഹബാദ് ഹൈക്കോടതിയാണ് മേല്‍നോട്ടം നടത്തേണ്ടതെന്നും മേല്‍നോട്ടം വഹിക്കാനുള്ള പരമോന്നത അധികാര കേന്ദ്രമായി തങ്ങള്‍ ഇവിടെ തന്നെയുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. ഏത് കോടതി സിബിഐ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നത് സുപ്രിംകോടതിക്ക് തീരുമാനിക്കാം. കോടതി മേല്‍നോട്ടത്തില്‍ സിബിഐയുടെയോ പ്രത്യേക സംഘത്തിന്റെയോ അന്വേഷണം വേണമെന്ന പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ നേരിട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കണം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറരുത്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം. കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍ക്കുട്ടിയുടെ കുടുംബം അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. കൂടുതല്‍ കക്ഷികളുടെ വാദം കേള്‍ക്കാന്‍ കോടതി തയാറായില്ല. ലോകത്തിന്റെ മുഴുവന്‍ സഹായം ആവശ്യമില്ലെന്നും, സംസ്ഥാന സര്‍ക്കാര്‍, കുടുംബം, പ്രതികള്‍ എന്നിവരുടെ വാദം കേട്ടത് പര്യാപ്തമാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി.

Top