ലക്‌നൗ: ഹാത്രസ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത ഡോക്ടറെ ജോലിയില്‍ നിന്ന് ഒഴിവാക്കി. സാംപിള്‍ ശേഖരിക്കാന്‍ വൈകി എന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെയാണ് അലിഗഢ് മുസ്ലിം സര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് നടപടിയെടുത്തത്.
എന്നാല്‍ ഡോക്ടര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരാണെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ നിരവധി സ്ഥിരം ഡോക്ടര്‍മാര്‍ അസുഖബാധിതരായ സാഹചചര്യത്തിലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചതെന്നും അവരെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് സാധാരണ നടപടിയാണെന്നും അധികൃതര്‍ അവകാശപ്പെട്ടു.
സെപ്തംബര്‍ 14ന് ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് മരിക്കുന്നത്. പെണ്‍കുട്ടിയുടെ മൃതദേഹം പോലും കുടുംബത്തിന് നല്‍കാതെ പോലിസ് ഇടപെട്ട് സംസ്‌കരിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് യുപി സര്‍ക്കാരിനെതിരേ ഉയര്‍ന്നത്.