ഹത്‌റാസ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ത്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ചീഫ് ജസ്റ്റീസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

രാജ്യത്ത് ഏറെ പ്രതിഷേധം സൃഷ്‌ടിച്ച കേസാണ് ഇന്ന് കോടതി പരിഗണിക്കാനിരിക്കുന്നത്. പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെയാണ് പൊതു താത്പര്യ ഹര്‍ജി സമർപ്പിച്ചത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വിചാരണാ നടപടികള്‍ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Top