ഹത്റാസ് കേസ്; പ്രദേശവാസികളുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും

 

ഉത്തര്‍പ്രദേശ്:  ഹത്റാസ് കൂട്ടബലാത്സംഗ കൊലപാതക കേസില്‍ പ്രദേശവാസികളുടെ മൊഴിയെടുക്കല്‍ ഇന്നും തുടരും. നാല്‍പതോളം പ്രദേശവാസികളുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും.

ഈമാസം 17ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‌റെ ശ്രമം. അതേസമയം, ഹത്റാസ് സംഭവത്തിന്റെ മറവില്‍ വ്യാപക സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, നൂറ് കോടി രൂപയുടെ വിദേശഫണ്ട് എത്തിയിട്ടുണ്ട് എന്നുമുള്ള ആരോപണത്തില്‍ ഉത്തര്‍പ്രദേശ് പൊലീസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊര്‍ജിതമാക്കി.

Top