ഉത്തർപ്രദേശ്: ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. രോഹിതാഷ് ശർമ്മ, നിഖിൽ ശർമ്മ എന്നിവരാണ് അറസ്റ്റിലായത്. പരാതിയിൽ സൂചിപ്പിച്ചിരുന്ന നാലാമൻ ലളിതേഷ് ശർമ്മ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു.
എന്നാൽ കേസിലെ പ്രധാന പ്രതിയായ ഗൗരവ് ശർമ്മയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ വിവരം നൽകുന്നവർക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുഖ്യ പ്രതിയെ കണ്ടെത്താൻ അഞ്ച് പൊലീസ് സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്.