ഹത്റാസ് കൂട്ടബലാത്സംഗം: പ്രതികളെ വധിക്കുന്നവര്‍ക്ക് ഒരുകോടി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

ത്റാസ് കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബുലന്ദ്ഷറില്‍ നിന്നുള്ള നിസാം മാലിക്ക് എന്ന കോണ്‍ഗ്രസ് നേതാവാണ് അറസ്റ്റിലായത്.

കുറ്റാരോപിതരായ വ്യക്തികളുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു നിസാം മാലിക്കിന്റെ പ്രഖ്യാപനം. സംഭവത്തില്‍ കേസെടുത്ത പൊലീസ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്റാസിലേക്ക് പോകുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിസാം മാലിക്കിനും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് നിസാം മാലിക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

Top