ഹത്റാസിലെ പെണ്‍കുട്ടിയുടെ മരണത്തില്‍ വീണ്ടും വിവാദ നിലപാട് സ്വീകരിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന പുതിയ ഉത്തരവാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് ഇങ്ങനൊരു തീരുമാനം.
പെണ്‍കുട്ടിയുടെ കുടുംബത്തെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധന നീക്കവും വിവാദത്തിലാകുന്നത്. എന്നാല്‍ മുഖം രക്ഷിക്കല്‍ നടപടികളുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇന്നലെ രംഗത്തെത്തി.
എന്നാല്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സ് രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പ്രഖ്യാപിച്ചു.
കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച കണ്ടെത്തലിനെത്തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.